1 min read
നെടുമങ്ങാട് DYFI യുടെ ആബുലന്‍സ് കത്തിച്ച സംഭവം; മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിര്‍ഷാ , അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പ്രതികള്‍ കത്തിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. വാഹനം പൂര്‍ണമായും കത്തി […]
