1 min read

266-ാം ദിവസത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം […]

1 min read

പൊലീസിനെ ഉപയോഗിച്ച് ആശ സമരത്തെ അട്ടിമറിക്കുന്നു; സണ്ണി ജോസഫ്

ക്ലിഫ് ഹൗസിലേക്ക് ആശാ പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആദ്യമായല്ല പൊലീസിന്റെ അതിക്രമമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ആശമാരുടെ ടെന്റ് മഴയത്ത് പൊളിച്ചു കളഞ്ഞെന്നും ജീവിക്കാനുള്ള ചെറിയ ആനുകൂല്യത്തെയാണ് അവഗണിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ‘ജനങ്ങളുടെ മനസില്‍ ആശമാരുടെ ന്യായമായ ആവശ്യത്തിന് അംഗീകാരം കിട്ടിക്കഴിഞ്ഞു. സര്‍ക്കാര്‍ സംസ്ഥാനത്തെ കട്ടുമുടിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കുന്നു. ഈ സമരം വിജയം കണ്ടേ അവസാനിക്കു’, സണ്ണി ജോസഫ് പറഞ്ഞു. ആശമാരുടെ മൈക്ക് മോഷണം […]

1 min read

ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000ത്തിൽ നിന്ന് 3500ലേക്ക് വര്‍ധിപ്പിച്ച് കേന്ദ്രം; സ്വാഗതം ചെയ്ത് കേരളത്തിലെ ആശമാർ

ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000ത്തിൽ നിന്ന് 3500 ആക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളത്തിലെ ആശമാർ. നാമമാത്രമായ വർധനവാണ് ഉണ്ടായിട്ടുള്ളത് എങ്കിലും ഈ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുകയാണ് എന്നും കേരളത്തിൽ എംപിമാർ പാർലമെന്റിൽ കൃത്യമായി വിഷയം ഉന്നയിച്ചെന്നും ആശ വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ് മിനി പറഞ്ഞു. ഇന്ത്യയിലെ പത്ത് ലക്ഷത്തോളം വരുന്ന ആശ വർക്കർമാർക്ക് ഉപകാരമാകുന്ന തീരുമാനമാണിത്. കേരളത്തിൽ നടക്കുന്ന ഈ സമരത്തെത്തുടർന്ന് രാജ്യത്തെ എല്ലാ ആശ വർക്കർമാർക്കും പ്രയോജനം ലഭിച്ചുവെന്നതിൽ ഞങ്ങൾക്ക് […]

error: Content is protected !!