1 min read

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ, ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്

ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. ഇത്തവണ 101 […]

1 min read

ബിഹാര്‍ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം തുടരുമോ, തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലേറുമോയെന്ന് ഇന്നറിയാം. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യഫലസൂചനകള്‍ ഏട്ടരയോടെ ലഭ്യമാകും. ഉച്ചയ്ക്ക് ഒരുമണിയോടെ ബിഹാര്‍ ആര്‍ക്കൊപ്പമെന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കും. ഇരുമുന്നണികള്‍ക്കും പുറമേ, കറുത്ത കുതിരയാകാമെന്ന പ്രതീക്ഷയോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എന്‍ ഡി എ ഭരണം […]

1 min read

ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ബിഹാറിൽ 121 മണ്ഡലങ്ങൾ വിധിയെഴുതും

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. 1314 സ്ഥാനാർഥികൾക്കായി വോട്ട് ചെയ്യേണ്ടത് മൂന്ന് കോടി 75 ലക്ഷം വോട്ടർമാരാണ്. താര സ്ഥാനാർഥികൾ പലരുടേയും വിധിയെഴുതപ്പെടുന്നത് നാളെയാണ്. മഹാസഖ്യത്തിൻറ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് രാഘോപൂരിൽ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരിൽ നിന്നും വിജയ് […]

1 min read

തിരഞ്ഞെടുപ്പ് പ്രചാരണം ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിൽ എത്തുന്നത്. ഇന്ന് എൻ ഡി എയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും മോദി ബിഹാറിൽ എത്തുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കെ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യവും പ്രചാരണം ശക്തമാക്കുകയാണ്. ഇന്ന് നളന്ദയിലും ഷെയ്ക്പുരയിലും രാഹുൽ […]

1 min read

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി BJP

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. 40 സീറ്റുകൾ ആവശ്യപ്പെട്ടതായി സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ട്വന്റിഫോറിനോട് പറഞ്ഞു. 71 പേരുടെ ബിജെപി പട്ടികയിൽ 9 പേർ വനിതകൾ. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഇടം നേടി. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ […]

error: Content is protected !!