1 min read

വാന്‍ ഹായ് 503 തീപിടുത്തം; പരിക്കേറ്റവരെ മം​​ഗലാപുരത്ത് എത്തിക്കും

കേരള തീരത്ത് അന്താരാഷ്ട്ര കപ്പൽ (Ship) ചാലിൽ തീപിടിച്ച വാൻഹായ് 503 കപ്പൽ കത്തുന്നത് തുടരുന്നു. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. കപ്പൽ കത്തുന്നത് തുടരുകയാണ്. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട്. ​ഗുരുതര പരിക്കേറ്റവരെ ​ഹെലികോപ്റ്റർ മാർ​ഗം മം​​ഗലാപുരത്ത് എത്തിക്കും. പരിക്കേറ്റവരെല്ലാം നിലവിൽ ഐഎൻഎസ് സൂറത്തിലാണ്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 […]

error: Content is protected !!