1 min read

അടുത്ത പ്രതിപക്ഷ നേതാവ് ആരാകും; പി ബിയുടെ നിർണായക തീരുമാനം ഇന്ന്

പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പി ബി അനുമതി നൽകുമെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വേണം എന്ന സിപിഐയുടെ ആവശ്യത്തോടെ അനുഭാവപൂർവ്വമായ നിലപാടല്ല സിപിഐഎം നേതൃത്വത്തിന് ഉള്ളത്. എന്നാൽ വിഷയം പരിഗണിക്കുമ്പോൾ ഇക്കാര്യവും ചർച്ചയ്ക്കായി വന്നേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന. കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം […]

1 min read

സി പി ഐ എം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും

രണ്ടു ദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ്, പിണറായി വിജയൻ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ, ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, യോഗത്തിൽ അവലോകനം ചെയ്യും. തുടർഭരണത്തിനു ശേഷം കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ സാഹചര്യം വിശദമായി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നു. അതേസമയം […]

1 min read

‘പാർട്ടിക്ക് അവമതിപ്പുണ്ടാക്കി’; എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഐഎം നോട്ടീസ്

ശബരിമല സ്വർണകൊള്ള കേസിൽ വിശദീകരണം തേടി മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിന് സിപിഐഎം നോട്ടീസ്. തപാലിലാണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം ലഭിച്ച ശേഷം എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ പത്മകുമാർ […]

1 min read

ജി സുധാകരന്റെ ഫോട്ടോ വെച്ച് സർക്കാർ പോസ്റ്റർ ; അനുനയിപ്പിക്കാൻ CPIM

സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്.അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്. ജി സുധാകരനെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫോണിൽ വിളിച്ചു. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചു. […]

1 min read

തൃശൂരില്‍ കോണ്‍ഗ്രസിനോട് സീറ്റുകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത

ജില്ലയില്‍ കോണ്‍ഗ്രസിനോട് സീറ്റുകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് രൂപതയുടെ ആവശ്യം. തൃശൂര്‍ അതിരൂപത ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് നീക്കം. തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ സീറ്റുകളാണ് രൂപത ആവശ്യപ്പെടുന്നത്. അതേ സമയം സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ ബദല്‍ നീക്കവുമായി മുന്നോട്ട് എന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ രൂപത ഈ തരത്തില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നതില്‍ ഒരു വിഭാഗം വൈദികര്‍ക്ക് പരാതിയുണ്ട്.

1 min read

‘പരിഹസിച്ചിട്ടില്ല’; ജി സുധാകരനെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഐഎം

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്. എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ […]

1 min read

അനുനയ നീക്കവുമായി സിപിഐഎം, ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്. എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ […]

1 min read

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ; ഇന്ന് തിരുവനന്തപുരത്ത്

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. തെര‌ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളാവും പ്രധാനമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാവുക. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. ഈയാഴ്ചയോടുകൂടി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന് നേരത്തെ സിപിഐഎം വ്യക്തമാക്കിയിരുന്നു. സി പി ഐയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് നേരത്തെ തന്നെ കടന്നിരുന്നു. ഇന്ന് അതിന്റെ പുനർ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. നിരവധിയായ വസ്തുത വിരുദ്ധ […]

1 min read

പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി

പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാ​ഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തിൽ കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കി. ഈ ബിൽ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവർക്കും ദീർഘകാല താമസമുള്ളവർക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാർഡ് നൽകും. കേരള സർക്കാർ നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പോലുള്ള മാതൃകയിൽ, ബിൽ പ്രകാരം ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാർഡ് നൽകും. ഇത് സർക്കാർ […]

1 min read

തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ

അഴിമതി ആരോപണങ്ങളിൽ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെയാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദ് ചെയ്യണമെന്നും വിവാദമായ ഈ തീരുമാനമെടുത്ത രാജു എബ്രഹാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി ഇടപെടണമെന്നും സേവ് സിപിഎമ്മിന്റെ പേരിൽ പതിച്ച പോസ്റ്ററിൽ ഉണ്ട്. ദേവസ്വം ബോർഡ് നിയമന നടപടിയിൽ […]

error: Content is protected !!