1 min read

ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ അറസ്റ്റിൽ

ഡല്‍ഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ […]

1 min read

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ ; നിർണായക യോഗം പൂർത്തിയായി

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ . നിർണായക യോഗം പൂർത്തിയായി, രാഹുൽ ഗാന്ധി മടങ്ങി.ദില്ലിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്ക് പോയി. എന്നാല്‍, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ. കെ സി വേണുഗോപാൽ, വിഡി സതീശൻ, […]

1 min read

മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക ​യോ​ഗം; മുതിർന്ന നേതാക്കൾ ഡൽഹിയിൽ

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെയാണ് മുതിർന്ന നേതാക്കൾക്ക് ഡൽഹിയിൽ നിന്ന് വിളി വന്നത്. കെസി വേണു​ഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് […]

1 min read

സി പി ഐ എം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും

രണ്ടു ദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ്, പിണറായി വിജയൻ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ, ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, യോഗത്തിൽ അവലോകനം ചെയ്യും. തുടർഭരണത്തിനു ശേഷം കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ സാഹചര്യം വിശദമായി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നു. അതേസമയം […]

1 min read

തെരഞ്ഞെടുപ്പ് അവലോകനം: സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഞായറാഴ്ച വരെയാണ് നേതൃയോഗങ്ങൾ നടക്കുക. ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും. അതിനു ശേഷം നാഷ്ണല്‍ എക്‌സിക്യൂട്ടീവ് യോഗവും ചേരും. നാളെയും മറ്റന്നാളുമായി നാഷൺല്‍ കൗണ്‍സില്‍ യോഗവും ചേരും. കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി വിശദമായി യോഗങ്ങളിൽ ചർച്ച ചെയ്യും. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, പാര്‍ട്ടി അംഗത്വ […]

1 min read

കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ഡൽഹിയിലെത്തി , ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും

കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി. ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് സംഘം നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ […]

1 min read

ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ […]

1 min read

ഡൽഹി സ്‌ഫോടനം: മുഖ്യ സൂത്രധാരൻ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന

ഡൽഹി സ്‌ഫോടനത്തിലെ സ്‌ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി […]

1 min read

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ; തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ‍ഡൽഹിയിൽ തുടങ്ങും. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. പിഎം ശ്രീ വിവാദത്തിന് ശേഷം ആദ്യമായാണ് സിപിഎം പിബി കൂടുന്നത്. പിഎം ശ്രീ വിവാദത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടപെട്ടിരുന്നു. ആ സാഹചര്യത്തിൽ ഇക്കാര്യം പിബിയിൽ ഉയർന്ന് വരാനാണ് സാധ്യത. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തിന് ശേഷമുള്ള സംഭവ വികാസങ്ങളും പിബിയിൽ ഉയർന്നേക്കും.

1 min read

ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ഡൽഹി പൊലീസ്

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്. ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി […]

error: Content is protected !!