1 min read

സ്വർണാഭരണം തട്ടാൻ മകളും കാമുകനും ചേർന്ന് അമ്മയെ കൊന്നു

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സത്യം വെളിച്ചത്തു വന്നു. 45കാരിയായ സന്ധ്യയും ഇവരുടെ കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. […]

1 min read

പാറമടയില്‍ അജ്ഞാത മൃതദേഹം; കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ , ഇന്ന് പുറത്തെടുക്കും

അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്. അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക് സ്യൂട്ട് ധരിച്ച നിലയിലാണ് മൃതദേഹ ഭാഗമുള്ളത്. നിലവില്‍ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കണ്ടെത്തിയിട്ടില്ല. ഇന്നലെ വൈകീട്ട് വൈകിട്ട് 4 മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ച പ്രകാരമാണ് നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയത്. […]

1 min read

താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നു പൊലീസ് കത്തി കണ്ടെത്തി. അക്രമികൾ ഒരാളെന്നു സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദ് ജനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 min read

പ്രിയംവദയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: പ്രതിയുടെ മൊഴി കളവ്, കൊലപാതകം മാലയ്ക്ക് വേണ്ടി

വെള്ളറട പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ (48) അയല്‍വാസിയായ പ്രതി വിനോദ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ കൊന്നത് മാല മോഷ്ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി വിനോദുമായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രിയംവദയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും ബന്ധമുണ്ടായിരുന്നുവെന്നുമാണ് വിനോദ് ആദ്യം പറഞ്ഞത്. ഈ മൊഴി കളവാണെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. പ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മൂന്നു പവന്റെ മാല ഒരു സുഹൃത്തിനൊപ്പമെത്തി ഉദയന്‍കുളങ്ങരയിലെ ധനകാര്യസ്ഥാപനത്തില്‍ […]

1 min read

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിൡകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും […]

1 min read

കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. യുവതിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. സദാചാര ആക്രമണത്തിന് ഇരയായെന്ന് ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. തലശ്ശേരി എസിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കും. വി സി.മുബഷീര്‍ (28), കെ എ.ഫൈസല്‍ (34), വി കെ. റഫ്‌നാസ് (24) എന്നിവരാണ് […]

error: Content is protected !!