രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ സഹോദരന് ഒപ്പം രാജീവ് ചന്ദ്രശേഖറിനെ കണ്ടത്. ജാമ്യം കിട്ടയതിന് ശേഷം ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയില്‍ ഒപ്പം ഉണ്ടായിരുന്നു. നന്ദി പറയാനാണ് കന്യാസ്ത്രീകള്‍ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസിന്റെ മുന്നോട്ടുപോക്കില്‍ […]
