1 min read

‘സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും’; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നല്‍കുമെന്ന് പുടിന്‍ വാഗ്ദാനംചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇടപെടുമെന്നും പുടിന്‍ പറഞ്ഞു. ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ഇറാന്‍ ജനത കടന്നുപോകുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കുമെന്നും, എത്രയും വേഗം സമാധാനം പുലരുമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയില്‍ നിന്ന് സന്ദേശം ലഭിച്ചു. […]

1 min read

വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; ചര്‍ച്ച അനിശ്ചിതത്വത്തില്‍

വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുഎസിനോട് ഇറാന്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് സേന പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇറാന്റെ കീഴടങ്ങല്‍ പ്രതീക്ഷിക്കേണ്ട എന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന […]

1 min read

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും വഷളാകുന്നു; ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളാകുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതായി അമേരിക്ക. ഇറാനിയന്‍ പതാക നാട്ടിയ കപ്പലാണ് ഒമാന്‍ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. ടൗസ്‌ക എന്നു പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു […]

1 min read

ഹോർമുസ് അടച്ച് ‘ബ്ലാക്ക്മെയിൽ’ ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഇറാന്റേത് സമ്മർദ്ദതന്ത്രമാണ്. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ്. ആ ഭീഷണിക്ക് യുഎസ് വഴങ്ങുമെന്ന് കരുതേണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചത്. അമേരിക്ക വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചെന്നും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള നാവിക ഉപരോധം പിൻവലിച്ചില്ലെന്നും റവല്യൂഷനറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമേഷ്യയിൽ നങ്കൂരമിട്ടിരിക്കുന്ന […]

1 min read

സംഘർഷം അവസാനിക്കുന്നതായി സൂചന ; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതായി സൂചന. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചു. തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ […]

1 min read

ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ […]

1 min read

അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും

അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും. നിര്‍ദേശങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ല. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ബുദ്ധിമുട്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമേരിക്ക വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍- അമേരിക്ക അഞ്ചാം റൗണ്ട് ചര്‍ച്ച ഇസ്ലാമാബാദില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തപക്ഷം ചര്‍ച്ചയില്‍ അര്‍ത്ഥവത്തായ പുരോഗതി കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമേരിക്ക സൂചന […]

1 min read

വൻ നാശനഷ്‌ടം ; ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന യുദ്ധത്തിലെ നിർണ്ണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad) എന്നീ നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം […]

1 min read

ഇറാൻ സുരക്ഷ കൗണ്‍സിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. പ്രതികാരം ചെയ്യുമെന്ന് ഐആർജിസി വ്യക്തമാക്കി. ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാറിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക […]

1 min read

ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം തുടരുന്നു ; ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക

ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് യുഎസ് ആക്രമിച്ചതെന്നാണ് യു എസ് അവകാശവാദം. മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഏറ്റവും വിനാശകരമായ, യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് 16 […]

error: Content is protected !!