1 min read

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം; റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 1947-നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ […]

1 min read

കേരളം സുപ്രീം കോടതിയിലേക്ക് ; എസ്ഐആറിനെതിരെ നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാൻ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ […]

1 min read

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 860 കോടി രൂപയിലധികമാണ് പെന്‍ഷന്‍ നല്‍കാനായി അനുവദിച്ചത്. തുക വരും ദിവസങ്ങളില്‍ ലഭിച്ചു തുടങ്ങും. 1600 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇന്നോ നാളെയോ പെന്‍ഷന്‍ ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാര്‍ വഴി നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലായി പെന്‍ഷന്‍ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി രണ്ടു മാസ്റ്റര്‍ […]

error: Content is protected !!