1 min read

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കിൽ പാഞ്ഞവർ പൊലീസ് പിടിയിൽ

പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ചവർ പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. ഇവർ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ല. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും […]

1 min read

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ നൽകി ; ഹോട്ടൽ ഉടമ

തൃശൂരിൽ പീച്ചി സ്റ്റേഷനിലെ പൊലീസ് അതിക്രമത്തിന് കാരണം മുൻ വൈരാഗ്യമെന്നാരോപണം. പീച്ചി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിയെ തന്റെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചതിന് പിടികൂടിയിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ തങ്ങളോട് പക തീർത്തതാണെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിച്ചെന്നും ഇതിനായി പരാതിക്കാർക്ക് അഞ്ച് ലക്ഷം രൂപ നൽകിയെന്നും ഔസേപ്പ് പറഞ്ഞു. പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. 2023 മെയിൽ പീച്ചി എസ്ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ […]

1 min read

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയോട് ക്രൂരത; പേരൂർക്കട എസ്ഐയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ വ്യാജ മോഷണകുറ്റം ചുമത്തി മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടപടി. പേരൂർക്കട SI എസ് ഡി പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. മാല മോഷണം പോയതിനാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും രാത്രി 11 മണിക്ക് ശേഷമാണ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. ബിന്ദുവിന് ഭക്ഷണവുമായി എത്തിയ മകനോടും പൊലീസ് കയർത്താണ് സംസാരിച്ചിരുന്നത്. കുടുംബത്തെ മുഴുവനായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. 20 മണിക്കൂറായിരുന്നു തന്റെ ഭാര്യ ഒരു […]

error: Content is protected !!