1 min read

കോതമംഗലത്ത് കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്നു രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ കണ്ട കാട്ടാനക്കൂട്ടം വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം നിർത്തി ഇറങ്ങാൻ ശ്രമിച്ച ഗോപിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. ചിന്നം വിളിച്ച് ഭീതി പരത്തിയ ആനകളെ ഫോറസ്റ്റ് വാച്ചർ എത്തിയാണ് ഓടിച്ചത്. ഏഴോളം ആനകൾ […]

1 min read

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ്, മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം

കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമര്‍പ്പിക്കും. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ റമീസിന് പുറമെ റമീസിന്‍റെ മാതാവും പിതാവും പ്രതികളാണ്. കേസിൽ നേരത്തെ […]

1 min read

കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു

എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ആന കിണറ്റില്‍ വീണത്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന […]

error: Content is protected !!