1 min read

കെഎസ്ഇബി സർചാർജിൽ വർധന; സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കും

കെഎസ്ഇബി സർചാർജിൽ വർധന. സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഇതാണ് സെപ്റ്റംബർ മാസം ഈടാക്കുക. ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒൻപത് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സർചാർജ്.

1 min read

തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയറെ സസ്പെൻഡ് ചെയ്ത് കെ എസ് ഇ ബി

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം. നടപടിയുമായി കെ എസ് ഇ ബി. ഓവർസിയറെ സസ്പെൻഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസ് നെയാണ് സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ സ്കൂൾ മാനേജ്മെന്‍റിന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ മാനേജരെ പിരിച്ചുവിട്ട്, സ്‌കൂളിന്‍റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഭാവിയിൽ […]

1 min read

തേവലക്കര മിഥുന്‍റെ മരണം; ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രി

തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി. ആർക്കുമെതിരെ നടപടിക്ക് ശുപാർശയില്ലാതിരുന്ന കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രിയുടെ ഇടപെടൽ. റിപ്പോർട്ടിലെ വീഴ്ച പരിശോധിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർ ആര് എന്നത് വ്യക്തമാക്കണമായിരുന്നുവെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. കുറ്റക്കാരുടെ പേര് അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയതെന്നും കെ കൃഷ്ണൻകുട്ടി […]

1 min read

പാലക്കാട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു, അപകടം സ്വന്തം പറമ്പില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്

പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. ഇന്ന് രാവിലെയാണ് മാരിമുത്തുവിന് ഷോക്കേറ്റത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴായിരുന്നു മാരിമുത്തു അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ നിലയില്‍ കണ്ടെത്തി. തോട്ടത്തിലേക്ക് പോയ മാരിമുത്തു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മാരിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും രാവിലെ പതിവായി മാരിമുത്തു തോട്ടത്തിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇന്നും ഇതിനായി ഇറങ്ങി. […]

1 min read

സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന നടത്താൻ മന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ഇതിനായി കെ എസ് ഇ ബിയും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും അടിയന്തര നടപടികള്‍ സ്വീകരിക്കണം. മാത്രമല്ല, വൈദ്യുതി അപകടങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകളും നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ആണ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. സമീപ കാലത്ത് സംസ്ഥാനത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതിനെ തുടർന്നാണ് തീരുമാനം. […]

1 min read

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി KSEB

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് അവൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു ഇതിന് പിന്നാലെയാണ് ഇടപെടൽ. നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകൾ ഇനി മുതൽ തൊട്ടടുത്ത പോസ്റ്റിൽ […]

1 min read

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; നിർദേശം നൽകി മന്ത്രി കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ […]

1 min read

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. ളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. സ്കൂൾ കെട്ടിടത്തിന് സമീപത്തുകൂടെ പോകുന്ന വൈദ്യുതി ലൈൻ അപകടകരമായ നിലയിലായിരുന്നു ഇതാണ് അപകടത്തിന് കാരണമായത്.

1 min read

നിലമ്പൂര്‍ വൈദ്യുതി അപകടം; ഏഴുമാസം മുന്‍പ് അറിയിച്ചു എന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി

വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാപരമല്ലെന്ന് കെഎസ്ഇബി , കെഎസ്ഇബി വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായതെന്നും കെഎസ്ഇബി പറഞ്ഞു. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും […]

1 min read

രണ്ടുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ആകര്‍ഷകമായ ഇളവുകളോടെ വൈദ്യുതി ബില്‍ കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം. 10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുമെന്നും കെഎസ്ഇബി അറിയിച്ചു. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 […]

error: Content is protected !!