1 min read

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക നൽകാം. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ പത്രിക നൽകാനുളള അവസാന തീയതി. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് […]

1 min read

തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടർമാർ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ​ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും 87 […]

1 min read

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബര്‍ രണ്ടിന് എല്ലാ നടപടികള്‍ക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടര്‍ […]

1 min read

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ; ഒരു വാർഡിൽ നിന്നും 60,000 രൂപ; കോൺഗ്രസ് പിരിവിന് ഇറങ്ങുന്നു

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി കോൺ​ഗ്രസ് പിരിവിന് ഇറങ്ങുന്നു. ഒരു വാർഡിൽ നിന്നും 60,000 രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 10 ശതമാനം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിക്ക് നല്‍കണം. ബാക്കിത്തുക തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം. ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് വാര്‍ഡ് തലത്തില്‍ ജനങ്ങളില്‍ നിന്ന് പിരിവുനടത്തുക. മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. സ്ത്രീ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പിരിവില്‍ […]

error: Content is protected !!