മണ്ഡലക്കാലത്തിന് നാളെ തുടക്കം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ, തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്ക് ദര്‍ശനം
ഈ വര്‍ഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവം നാളെ വൈകീട്ട് അഞ്ചിന് നട തുറക്കുന്നതോടെ ആരംഭിക്കും. മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.മണ്ഡല- മകരവിളക്കുമായി ബന്ധപ്പെട്ട വിവരങ്ങളും പൂജാവിശേഷങ്ങളും ചുവടെ: വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും. സമയക്രമം: രാവിലെ നട തുറക്കുന്നത്- […]
