1 min read

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമയുടെ സത്യപ്രതിജ്ഞ ഇന്ന്

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടാം തവണയാണ് ഹിമന്ത അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. 11 മണിക്ക് ഗുവാഹത്തിയിലെ ഖനപാറ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും സ്പീക്കറും സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 102 സീറ്റുകളാണ് […]

1 min read

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടാൻ സാധ്യത ; സമ്മർദം ചെലുത്തി എണ്ണ കമ്പനികൾ

രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ അൻപത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ ആഗോള അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിച്ചേക്കാം, […]

1 min read

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ലജ്ജാകരമാണെന്നും എല്ലാ ധാര്‍മ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടുവെന്നും ജയ്‌റാം രമേശ് പറഞ്ഞു. തന്റെ യജമാനന്റെ രാഷ്ട്രീയ നേട്ടത്തിനായി ജനാധിപത്യത്തെ ബലി നല്‍കാന്‍ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓര്‍ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് […]

1 min read

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനം: 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനം നൽകുമെന്നും മോദി അറിയിച്ചു. നിലവിൽ 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് […]

1 min read

വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്; പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ

വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ […]

1 min read

‘വികസിത നേമത്തേക്ക് സ്വാഗതം’: പ്രധാനമന്ത്രിയെ നേമത്തേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും […]

1 min read

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരും പാലക്കാട്ടും റോഡ് ഷോ

നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാള്‍ മാത്രം ശേഷിക്കേ എന്‍ഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് 2.30ന് ശേഷം പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് തൃശൂരിലെത്തി റോഡ് ഷോയില്‍ പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. സ്വരാജ് റൗണ്ട് വലം വെച്ച് ബിനി ഹെറിറ്റേജിന് […]

1 min read

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി. രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ച‍ർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് […]

1 min read

റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇളവ് നൽകിയ അമേരിക്കൻ നടപടി; വിമർശനവുമായി കോൺഗ്രസ്

കേന്ദ്രസർക്കാരിനെതിരെവിമർശനവുമായി കോൺഗ്രസ്. മോദി സർക്കാർ രാജ്യത്തെ ഈ അവസ്ഥയിലേക്ക് താഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണം, എവിടെ നിന്ന് വാങ്ങരുത് എന്ന് അമേരിക്ക തീരുമാനിക്കുകയാണ്. ഇന്ത്യയ്ക്ക് അനുമതി നൽകാൻ അമേരിക്ക ആരാണ് എന്നാണ് ജനങ്ങളുടെ മനസ്സിൽ ഉള്ള ചോദ്യം.നമ്മൾ ഒരു രാജ്യത്തിന്റെയും അടിമകളല്ല, നമ്മൾ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. അമേരിക്കയോട് ചോദ്യം ചോദിക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ല. കാരണം അദ്ദേഹം രാജ്യത്തെ അമേരിക്കയ്ക്ക് പണയപ്പെടുത്തി എന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. റഷ്യയിൽ […]

1 min read

രണ്ടു ദിവസത്തെ സന്ദർശനം ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇസ്രയേൽ പ്രധാനമന്ത്രിയുമായി മോദി പ്രത്യേക ചർച്ചയും നടത്തും. ഒമ്പത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയുമായുള്ള ഭിന്നത കാരണം പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. […]

error: Content is protected !!