കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും; തീരുമാനം കൃഷിമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ
കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനം ഫീസ് കുറയ്ക്കും. പിജി കോഴ്സുകൾക്ക് 40 ശതമാനം വരെയും ഫീസ് കുറയ്ക്കാനാണ് ധാരണ. കൃഷിമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്. കാർഷിക സർവകലാശാല ഫീസ് വർധനയിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി ധന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. സർവകലാശാലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അന്തിമമായി തീരുമാനിക്കേണ്ടത്. നാളെ തന്നെ യോഗം ചേരാൻ ശ്രമിക്കും. സാമ്പത്തിക പ്രതിസന്ധി […]
