1 min read

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

കണ്ണൂര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാല്‍ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി പല ഭാഗങ്ങളിലും അധിക സര്‍വ്വീസ് നടത്തുന്നത് […]

1 min read

‘പേരാമ്പ്ര അപകടം; ബസ് ഡ്രൈവർ കസ്റ്റഡിയിൽ, അറസ്റ്റ് രേഖപ്പെടുത്തും

കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ. പേരാമ്പ്ര സ്വദേശി ആദം ഷാഫിയെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തിരുന്നു. ലൈസൻസ് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഉത്തരവ്. ഇന്നലെ വൈകിട്ടാണ് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഒമേഗ കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. ബസിന്റെ അമിതവേഗതയും […]

1 min read

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും പെര്‍മിറ്റ് പുതുക്കല്‍, കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം. ആവശ്യങ്ങളില്‍ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22മുതല്‍ അനിശ്ചിത കാലം സമരം നടത്താനാണ് തീരുമാനമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമരപ്രഖ്യാപനം.

error: Content is protected !!