രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവം: കാർ നൽകിയ നടിയെ SIT ചോദ്യം ചെയ്തു, രാഹുൽ അടുത്ത സുഹൃത്താണെന്ന് മൊഴി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ നടിയെ ചോദ്യം ചെയ്തു. ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഫോൺ വഴി വിവരങ്ങൾ തേടിയത്. പാലക്കാട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിലാണ്. ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് യുവനടിയുടെ കാറാണെന്ന് കണ്ടെത്തിയത്. രാഹുൽ തന്റെ അടുത്ത സുഹൃത്താണ്, അതിനാലാണ് കാർ കൊടുത്തത് എന്ന വിവരമാണ് നടി SIT സംഘത്തിന് നൽകിയിരിക്കുന്നത്. നടി കേരളത്തിന് പുറത്തായതിനാൽ, ടെലിഫോണിലൂടെയാണ് അന്വേഷണ സംഘം (SIT) […]
