1 min read

നയപ്രഖ്യാപന പ്രസംഗ വിവാദം; സ്പീക്കർ എ. എൻ ഷംസീറിനെ വിമർശിച്ച് ഗവർണർ

നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർ എ. എൻ ഷംസീറിനെ വിമർശിച്ച് ഗവർണർരാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ. നയപ്രഖ്യാപന ദിവസത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ലോക്ഭവന്റെ കത്തിനു മറുപടി നൽകില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ ശേഷം സ്പീക്കറുടെ ഓഫീസിന് കോപ്പി വെച്ച് നൽകിയ കത്തിൽ മറുപടി പറയേണ്ടതില്ലെന്നായിരുന്നു എ.എൻ ഷംസീറിന്റെ നിലപാട്. എന്നാൽ രഹസ്യ സ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദത്തെ ഗവർണർ തള്ളി.സ്പീക്കർക്ക് നൽകിയത് യഥാർത്ഥ കത്ത് ആണെന്നും,മാധ്യമങ്ങൾ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ […]

1 min read

77ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തും

റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം, ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. തുടർന്ന് ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പൃഷ്ടി നടത്തും. പരേഡിന് ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ […]

1 min read

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ […]

error: Content is protected !!