1 min read

ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഇടുക്കി കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. അനുജൻ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

1 min read

നിപ: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; പാലക്കാട് കൂടുതല്‍ മേഖലകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അതേസമയം പാലക്കാട് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ട് മുതല്‍ 14 വാര്‍ഡുകള്‍, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ 25 മുതല്‍ 28 വാര്‍ഡുകള്‍, കാരാകുറുശ്ശി പഞ്ചായത്തിലെ 14 […]

1 min read

മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ല; മേനി പറയുന്നത് നിര്‍ത്തണം: അടൂര്‍ പ്രകാശ്

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കേരളത്തില്‍ കിട്ടാത്ത ചികിത്സ എവിടെയും ഇല്ല എന്ന് മേനി പറയുന്നത് ഈ സര്‍ക്കാറാണെന്നും ആ മേനി പറയുന്നത് നിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോട്ടയം അപകടത്തിന് ശേഷം മേനി പറയുന്നതില്‍ അല്‍പം കുറവ് വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആരോഗ്യ രംഗത്തെ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തോതില്‍ പിന്‍വാതില്‍ തൊഴില്‍ പ്രവേശനം നടക്കുന്നു. അടുത്ത യുഡിഎഫ് സര്‍ക്കാര്‍ […]

error: Content is protected !!