1 min read

ശബരിമല ദർശനത്തിന് ഇനി ബുക്ക് ചെയ്ത് മുങ്ങാനാവില്ല; തടയാൻ നടപടികളുമായി ഹൈക്കോടതി

ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടികളുമായി ഹൈക്കോടതി. ഇതിനായി നിലവിലെ ബുക്കിങ് ഫീസ് ഉയർത്തണമെന്നു സ്പെഷ്യൽ കമ്മീഷണർ കോടതിക്കു ശുപാർശ നൽകി. കഴിഞ്ഞ മണ്ഡല- മകരവിളക്ക് തീർഥാടന സമയത്ത് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ലോട്ടുകൾ തീരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിനു എത്തിയില്ല. പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്തിയിരുന്നില്ല. ഇതോടെ ദർശനം നടത്താൻ ആ​ഗ്രഹിക്കുന്ന ഭക്തർക്കു അവസരം നഷ്ടപ്പെടുത്തുന്ന സാ​ഹചര്യമുണ്ടാക്കി. […]

error: Content is protected !!