1 min read
‘ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യർത്ഥന പരിശോധിക്കും’; വിദേശകാര്യ മന്ത്രാലയം
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയടക്കം ജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപഴകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശ് കത്തുകൾ അയച്ചിരുന്നു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു. […]
