1 min read

എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി.അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കുമുണ്ടാകുക. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. 9. 30ന് പരീക്ഷകൾ ആരംഭിക്കും. 3031 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാണ്. ഗൾഫ് മേഖലയിൽ 631 കുട്ടികളാണ് പരീക്ഷ എഴുതുന്നത് ഇവരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ​ഗൾഫിൽ രക്ഷിതാക്കളുടെ അടുത്തെത്തി തിരിച്ചത്താനാകാത്ത കുട്ടികളുണ്ട് അവർക്ക് അപേക്ഷിക്കുന്നതിനനുസരുിച്ച് പരീക്ഷകൾ ക്രമീകരിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. ‌ഗൾഫ് മേഖലയിലെ […]

1 min read

എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ ഇന്ന് മുതൽ

മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. […]

1 min read

എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരി പഠനത്തിനുള്ള സാധ്യതകൾ സർക്കാർ ഒരുക്കിയിട്ടുണ്ട്: മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരി പഠനത്തിനുള്ള സാധ്യതകൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ മെയ് 24ന് ആരംഭിക്കുമെന്നും. ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനാണെന്നും. അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്ന പ്രവണത ഉണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമവിരുദ്ധമായി പ്രവേശനം സ്കൂളുകൾ നടത്തുന്നുണ്ട് എന്ന് […]

1 min read

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോ​ഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നു ബോർഡ് അറിയിച്ചു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ […]

error: Content is protected !!