1 min read

ശബരിമല സ്വർണക്കൊള്ളക്കേസ് : ആന്റോ ആന്റണിയെ SIT ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശ് എംപിക്ക് പിന്നാലെ ആന്റോ ആന്റണി എംപിയും ചോദ്യമുനയിലേക്ക്. സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം സംബന്ധിച്ച് എസ്ഐടി ആന്റോ ആന്റണിയെ ചോദ്യം ചെയ്യും. എസ്ഐടി നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും. സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രത്തിൽ ആൻ്റോ ആന്റണിയുമുണ്ടായിരുന്നു. തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ്‌ സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണിയിൽ നിന്ന് ഇഡിയും വിവരം തേടും. സ്ഥാപന ഉടമ എൻ എം രാജു 2 കോടി നൽകിയെന്ന […]

1 min read

ശബരിമല സ്വര്‍ണക്കൊളളക്കേസ് : കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി

ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തില്‍ എസ്.ഐ.ടി. സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്.ഐ.ടി. കൊടിമര പ്രതിഷ്ഠയില്‍ എസ്.ഐ.ടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കൊടിമരത്തില്‍ […]

1 min read

ശബരിമല സ്വർണക്കൊളളക്കേസ് : ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും. സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം […]

1 min read

ശബരിമല സ്വർണ്ണക്കൊള്ള ; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂട്ടുത്തരവാദിത്വം മാത്രമേ തനിക്ക് ഉള്ളൂവെന്നാണ് എ പത്മകുമാറിന്റെ വാദം. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസിലും എ പത്മകുമാർ പ്രതിയാണെന്ന് എസ്ഐടി കോടതിയെ അറിയിക്കും. ഈ മാസം 18 വരെ പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ […]

1 min read

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് : തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ് ഐ ടിയുടെ നീക്കം. ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ […]

1 min read

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിന് ഇന്ന് നിർണായകം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസിൽ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോർഡ്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ […]

error: Content is protected !!