1 min read

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗ തനിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിട യിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക. സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. മലപ്പുറത്ത് പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തിഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിൻ്റെ […]

1 min read

താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം : വാഹനങ്ങള്‍ വഴിതിരിച്ചുവിടും

താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ ഇന്ന് വാഹന ഗതാഗതം നിയന്ത്രിക്കും. രാവിലെ എട്ടുമണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. എട്ടുമണി മുതല്‍ ഇടവിട്ട സമയങ്ങളില്‍ ചുരത്തിലെ ഗതാഗതം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. ഇതിനാല്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്രചെയ്യുന്നവര്‍ ഗതാഗത തടസ്സം മുന്‍കൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്നും ദേശീയപാത അധികൃതര്‍ […]

1 min read

‘താമരശ്ശേരി ചുരത്തിലെ പ്രസിസന്ധി ഉടൻ പരിഹരിക്കും’; മന്ത്രി കെ രാജൻ

താമരശ്ശേരി ചുരത്തിലെ പ്രസിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ രാജൻ. സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. ചുരത്തിലെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെ വീണ്ടും ഒരു പൊട്ടൽ ഉണ്ടായി എന്നാണ് വിവരം. 80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടൽ. സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ പ്രസിസന്ധിയെ തുടർന്ന് അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാരം കയറ്റിയ വാഹനങ്ങൾ ഇപ്പോൾ ചുരത്തിലൂടെ വിടുന്നത് സുരക്ഷിതമല്ല. കുറ്റ്യാടി […]

1 min read

താമരശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കല്ലും മണ്ണും നീക്കാൻ ശ്രമം , വാഹനങ്ങള്‍ കടത്തിവിടില്ല

താമരശേരി ചുരത്തില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തും. കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങള്‍ കടത്തി വിടൂ. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന പൂര്‍ത്തിയായ ശേഷമാകും ഗതാഗതം പുനസ്ഥാപിക്കുക. ലക്കിടിയിലും അടിവാരത്തും വാഹനങ്ങള്‍ തടയും. കോഴിക്കോട്- വയനാട് യാത്രക്ക് കുറ്റ്യാടി ചുരം വഴിയുള്ള പാതയും മലപ്പുറം- […]

error: Content is protected !!