1 min read

ആശുപത്രിയില്‍ നിന്നെത്തി അന്ത്യചുംബനം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഒന്‍പത് മണിയോടെ മുണ്ടൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോമും അമ്മ മരിയയും ആശുപത്രിയില്‍ നിന്നുമാണ് രാവിലെ വീട്ടിലെത്തിയത്. നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അച്ഛന് അന്ത്യചുംബനം നല്‍കുന്ന ഷൈന്‍ ടോം ചാക്കോയുടെ വികാരഭരിതമായ നിമിഷങ്ങള്‍ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി. ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ […]

error: Content is protected !!