1 min read

കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. താൻ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പോകാൻ സാധനങ്ങൾ എടുക്കാൻ റൂമിൽ […]

1 min read

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി

കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ […]

1 min read

അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തില്‍ കയറി’; പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് ഡിഎംഒ

പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമെന്ന് പാലക്കാട് ഡിഎംഒ ടി വി രവി അറിയിച്ചു. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം എന്ന ആരോഗ്യ സാഹചര്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിശദീകരണം. ശ്വാസകോശത്തില്‍ അമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റെ സാന്നിധ്യം കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. വിശദപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ ശേഖരിക്കുമെന്നും ഡിഎംഒ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ […]

1 min read

കോട്ടയം കുമാരനെല്ലൂരിൽ യുവതിയെ തല്ലിച്ചതച്ച് ഭർത്താവ്: മുഖത്ത് ഗുരുതര പരിക്ക്

കുമാരനെല്ലൂരില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവ്. 39കാരിയായ രമ്യമോഹനെയാണ് ജയന്‍ ശ്രീധരന്‍ മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ ജയന്‍ ഒളിവിലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ […]

1 min read

കഴക്കൂട്ടം ഹോസ്റ്റല്‍ പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞു; ക്രൂരകൃത്യത്തിന് മുന്‍പ് മോഷണവും നടത്തി

ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മധുര ബെഞ്ചമിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷണത്തിനായി എത്തിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറാണെന്നും ജോലിക്കായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞ. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ പീഡനത്തിന് ഇരയായ യുവതി തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ […]

error: Content is protected !!