Advertisement

മന്ത്രിമാറ്റത്തിൽ നിലപാട് കടുപ്പിച്ച് എൻസിപി.

മന്ത്രിമാറ്റത്തില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ.തോമസ് എംഎല്‍എയും ഇന്ന് വൈകിട്ട് ആറിന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ശരദ് പവാറിന്റെ വീട്ടിലാണ് നിർണായക ചർച്ച.

വിഷയത്തില്‍ എന്തായാലും ഒരു അന്തിമതീരുമാനം വേണമല്ലോ എന്നാണ് തോമസ് കെ.തോമസിന്റെ പ്രതികരണം. നിരാശയല്ല മറിച്ച് പ്രത്യാശയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തോമസ് കെ. തോമസിനെ മന്ത്രി ആക്കിയില്ലെങ്കില്‍ എന്‍സിപിക്കു മന്ത്രി വേണ്ട എന്ന കടുത്ത നിലപാടിലേക്കു പാര്‍ട്ടി പോയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ശരദ് പവാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയും അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാനായി തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!