കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ലഹരിവർജന മിഷൻ – വിമുക്തിയുടെ ആഭിമുഖ്യത്തിൽ വർക്കല എക്സൈസ് റെയിഞ്ച് ഓഫീസിൻ്റെ നേതൃത്വത്തിൽ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ Soc യുമായി സഹകരിച്ച് നടന്ന ലഹരിവിരുദ്ധ സംവാദ സദസ് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സ്മിതാ സുന്ദരേശൻ ഉത്ഘാടനം ചെയ്തു.


ഗ്രന്ഥശാല പ്രസിഡൻ്റ് എം. രവീന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി.എസ്. പ്രദീപ്, ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, കെ.കെ. സുരേന്ദ്രൻ, ജ്യോതി പി.വി, വി. ശിവപ്രസാദ്, മഞ്ചു, ആനിപവിത്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ Soc ഭാരവാഹികളും യുവകേരള ക്ലബ്ബ് പ്രവർത്തകരും ഒരു വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തന പ്രോജക്ട് അവതരിപ്പിച്ചു.

എക്സൈസ് വകുപ്പുമായി സഹകരിച്ച് ഗ്രന്ഥശാല നടത്തിയ ” ലഹരി വിരുദ്ധ മുദ്രാവാക്യ, സന്ദേശ രചനാ മത്സര വിജയികൾക്ക് സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. വർക്കല എക്സൈസ് റെയിഞ്ച് ഓഫീസ് അധികൃതരും , Soc ഭാരവാഹികളും , ഗ്രന്ഥശാല വനിതാവേദി പ്രവർത്തകരും, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും , ബാലവേദി അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.



















Leave a Reply