യുഎഇയിലെ സ്‌കൂള്‍ വേനലവധി തുടങ്ങുന്നു. ജൂണ്‍ അവസാനത്തോടെയാണ് സ്‌കൂള്‍ വേനലവധി തുടങ്ങുന്നത്. ഓഗസ്റ്റ് അവസാനവാരം അധ്യയനം പുനരാരംഭിക്കും. സ്‌കൂള്‍ അവധി കണക്കിലെടുത്തായിരിക്കും ഭൂരിഭാഗം കുടുംബങ്ങളും നാട്ടിലേക്ക് പോവുക. പതിവുപോലെ സീസണ്‍ അനുസരിച്ച് വിമാനക്കമ്പനികള്‍ യു.എ.ഇ. യില്‍നിന്നുള്ള നിരക്ക് വര്‍ധിപ്പിച്ചതോടെ പ്രവാസികുടുംബങ്ങളുടെ പ്രതിസന്ധിയും തുടങ്ങി. അബുദാബിയിലും ദുബായിലും ജൂണ്‍ 28-ന് വേനലവധി തുടങ്ങും. ഓഗസ്റ്റ് 26-ന് സ്‌കൂള്‍ തുറക്കും. ഷാര്‍ജയില്‍ ജൂലായ് നാലുമുതല്‍ ഓഗസ്റ്റ് 26 വരെയാണ് അവധിക്കാലം. അജ്മാനിലെ സ്‌കൂളുകളില്‍ ജൂലായ് ആറിന് അവധി തുടങ്ങും ഓഗസ്റ്റ് 23-നാണ് പിന്നെത്തെ പ്രവൃത്തിദിവസം.

റാസല്‍ഖൈമയില്‍ ജൂലായ് നാലുമുതല്‍ ഓഗസ്റ്റ് 28 വരെയാണ് അവധിക്കാലം. ഉമ്മുല്‍ഖുവൈനില്‍ ജൂലായ് അഞ്ചുമുതല്‍ ഓഗസ്റ്റ് 28 വരെയും ഫുജൈറയില്‍ ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 26 വരെയുമാണ് സ്‌കൂളടയ്ക്കുക. ഈ അവധിദിനങ്ങളില്‍ നാട്ടിലേക്ക് പോകാനായി പ്രവാസി കുടുംബങ്ങള്‍ക്ക് ടിക്കറ്റുകള്‍ക്ക് തീവില കൊടുക്കേണ്ടിവരും. യു.എ.ഇ.യിലെത്തുന്ന കേന്ദ്രമന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുവരെ, വിമാനനിരക്ക് കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് നിവേദനങ്ങള്‍ കൊടുത്ത് മടുത്തവരാണ് പ്രവാസി കൂട്ടായ്മകള്‍. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാവുന്നില്ല.

















Leave a Reply