Advertisement

വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്.

എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാര്‍ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!