Advertisement

കൊല്ലത്ത് ബന്ധുവീടുകളിൽ നിന്ന് സ്വർണം കവർന്ന യുവതി പിടിയിൽ;മോഷ്ടിച്ചത് ആഡംബര ജീവിതം നയിക്കാൻ

കൊല്ലം: ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. പതിനേഴ് പവൻ സ്വർണ്ണം കവർന്ന കൊല്ലം ചിതറയിൽ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.


ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ മോഷണം പോയിരുന്നു.

ഒക്ടോബർ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടീവി പരിശോധന നടത്തിയതിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ

വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതുവരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടുമില്ല. മോഷണത്തെ തുടർന്ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകി.

സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും നല്കിയിരുന്നു. ആ പരാതിയിലും മുബീനയെയാണ് സംശയം എന്ന് പറഞ്ഞിരുന്നു.

അമാനിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത്. തുടർന്ന് മുബീനയെ കേന്ദ്രീകരിച്ച് ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു……

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!