Advertisement

മാന്തറ  വാറുവിളാകം ക്ഷേത്രോത്സവം  ഡിസംബർ 22 ന്



ഇടവ മാന്തറ  വാറുവിളാകം  ദുർഗാ ഭഗവതി ക്ഷേത്രത്തിലെ    ഉത്രം തിരുനാൾ മഹോത്സവം ഡിസംബർ 22  ( ഞായർ) ന്  നടക്കും. രാവിലെ 5.30 ന് നിർമാല്യ ദർശനം,  6ന് ഗണപതി ഹോമം, എട്ടിന് തുലാഭാരം, 8.15ന് പൊങ്കൽ,  തുടർന്ന് പ്രഭാത ഭക്ഷണം. പത്തിന് തോറ്റംപാട്ട്, 11ന് കലശം  എന്നിവ നടക്കും.



വൈകിട്ട് 4 മണിക്ക് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പിൽ   ഗജവീരൻ അകമ്പടി സേവിക്കും. നാദസ്വരം, ചെണ്ടമേളം, തെയ്യം, മയിലാട്ടം, മോഹിനിയാട്ടം എന്നിവയോടെ  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട്  മാന്തറ ക്ഷേത്രം, സംഘം മുക്ക്, ഹൈസ്കൂൾ ജംഗ്ഷൻ വഴി  പപ്പനച്ചാരുവിള, ചിറയിൽ ക്ഷേത്രം വഴി  വാറുവിളാകം ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്ന് 6.30ന് ദീപാരാധന,7 ന് ഡാൻസ് , 9.30 ന് സേവയും വിളക്കം  നടക്കുന്നതോടു കൂടി  ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!