ശിവഗിരി: ജീവിതം പൂര്‍ണ്ണതയിലെത്തണമെങ്കില്‍ അന്ധത്വമൊഴിച്ച് മുന്നേറാന്‍ മനുഷ്യകുലത്തിനാകണമെന്നും നല്ലൊരു സാമൂഹിക പരിഷ്ക്കത്താവാകാന്‍ യോഗിയാ കേണ്ടതുണ്ടെന്നും കൊല്ലം ആശ്രാമം ആനന്ദധാം ആശ്രമത്തിലെ സ്വാമി ബോധേന്ദ്ര തീര്‍ത്ഥ സ്വാമി അഭിപ്രായപ്പെട്ടു.


92-ാമതു ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഗുരുധര്‍മ്മ പ്രബോധനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഒരു തുള്ളി രക്തം ചീന്താതെ ഏതു വിധമാകും സാമൂഹികമാറ്റം യാഥാര്‍ത്ഥ്യമാ ക്കേണ്ടതെന്നു ഗുരുദേവനു പ്രവര്‍ത്തനം വഴികാട്ടിത്തരാനായി.

പരനു വിഷമം നേരിടാതെ അനുകമ്പയിലൂടെ പരിവര്‍ത്തനം സൃഷ്ടിച്ച ഗുരുദേവന്‍റെ പാതയിലൂടെ നീങ്ങിയാല്‍ ഇന്നത്തെ സമരമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കാനാവും. വെറുമൊരു മനുഷ്യനായിരുന്നില്ല ഗുരുദേവന്‍.

ദൈവം മനുഷ്യനായി അവതരിച്ച് മനുഷ്യനെ ഏതുവിധം ദൈവമാക്കാമെന്ന് ഗുരുദേവന്‍ തെളിയിച്ചു. ഗുരുദേവന്‍റെ മഹത്വം ലോകമാകെ എത്തിക്കാന്‍ വത്തിക്കാന്‍ ലോകമത പാര്‍ലമെന്‍റ് വഴി ശിവഗിരിമഠത്തിനായി.

ഇതിനെയും ഇടിച്ചു താഴ്ത്തുവാന്‍ ശ്രമിച്ചവര്‍ നമുക്കിടയിലുണ്ടായി. അവര്‍ക്കു പറ്റാത്തതു ശിവഗിരി മഠത്തിലെ സ്വാമികള്‍ക്കായി.

ചിക്കാഗോയില്‍ നിന്നും സ്വാമി വിവേകാനന്ദനു ലോകത്തോടു സംവദിക്കാനായെങ്കില്‍ ശിവഗിരി മഠത്തിനു വത്തിക്കാനിലൂടെ ഗുരു ദര്‍ശനം ലോകത്താകമാനം പകര്‍ന്നു നല്‍കാനായി എന്ന് ബോധേന്ദ്രതീര്‍ത്ഥ സ്വാമി തുടര്‍ന്നു പറഞ്ഞു.

അദ്വൈതാനന്ദ തീര്‍ത്ഥ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സഭ ഉപദേശക സമിതി കണ്‍വീനര്‍ സതീശന്‍ അത്തിക്കാട്, സഭ യുവജനസഭ വൈസ് ചെയര്‍മാന്‍ ഡോ. അമൃത്പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ കനകമ്മ സുരേന്ദ്രന്‍ മാവേലിക്കര ഗുരുദേവകൃതി പാരായണം നടത്തി.

















Leave a Reply