Advertisement

ഉറങ്ങിക്കിടന്ന ഭാര്യയെ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി യുവാവ്.

ഹൈദരാബാദ്: സംശയരോഗം മൂത്ത് 21കാരിയായ ഭാര്യയുടെ ജീവനെടുത്ത് യുവാവ്. ഹൈദരാബാദിലാണ് സംഭവം.

ഏഴുമാസം ഗര്‍ഭിണിയായ യുവതി ഉറങ്ങിക്കിടക്കവെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനിടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഭ്രൂണം പുറത്തുവന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച 21കാരനായ ഭര്‍ത്താവ് നിരന്തരം വഴക്കിട്ടിരുന്നു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഇവര്‍ 2022 ലാണ് വിവാഹിതരായത്.

തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരും കുറച്ച്‌ നാള്‍ വേര്‍പിരിഞ്ഞ് താമസിച്ചു. ഒരു മാസം മുമ്ബാണ് ഒരു വാടക വീട്ടില്‍ വീണ്ടും ഒന്നിച്ച്‌ കഴിയാന്‍ തുടങ്ങിയത്.

കൊലപാതകത്തിനുശേഷം തീപിടിച്ച്‌ ഉണ്ടായ മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ യുവാവ് പാചക വാതക സിലിണ്ടര്‍ തുറന്ന് വീടിന് തീകൊളുത്തി.

എന്നാല്‍ മരിച്ച യുവതിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം വെളിച്ചത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!