Advertisement

പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല യാത്രയായി….

കോഴിക്കോട് : മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി അവസാന വർഷ വിദ്യാർഥിയും പേരാമ്പ്ര കടിയടങ്ങാട് സ്വദേശിയും കല്ലൂർ ഹൗസിൽ അഞ്ജല ഫാത്തിമ (24) നിര്യാതയായി.

ഭക്ഷ്യവിഷബാധയെ തുടർന്ന് കരളിന്റെ പ്രവർത്തനം തകരാറിലായ അഞ്ജലയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കരൾ മാറ്റിവയ്ക്കേണ്ട സാഹചര്യത്തിൽ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുറത്തെ ഒരാശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം ബാധിച്ച ഒരാളുടെ കരൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിരുന്നു.



കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയും ഒരുങ്ങി. കരൾ എത്തിക്കാനായി⁹ എയർ ആംബുലൻസും തയാറാക്കി. എന്നാൽ പിന്നീട് മസ്തിഷ്‌ക മരണം ബാധിച്ചയാളിൽ നിന്ന് പുറത്തെടുത്ത കരൾ മാറ്റി വയ്ക്കുന്നതിന് യോഗ്യമല്ലെന്ന് പരിശോധനകളിൽ ബോധ്യമായതോടെ ആ ശ്രമം ഒഴിവാക്കുകയായിരുന്നു. അവസാന സാധ്യതയും അടഞ്ഞതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ അഞ്ജല മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!