1 min read
തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം


തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം :
തിരുവനന്തപുരം നെയ്യാർഡാമിന് സമീപം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ഓര്‍ഡിനറി ബസും കൂട്ടിയിടിച്ച് അപകടം.

നെയ്യാർ ഡാമിൽ നിന്ന് കാട്ടാക്കടയ്ക്ക് വന്ന ബസും എതിർ ദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിയ ബസ് ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്ത് കൊണ്ടു വന്നത്. പന്ത്രണ്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.



