Advertisement

പാറയിൽ അംഗനവാടി മന്ദിരോൽഘാടനം നാളെ (5/8/2025 ചൊവ്വ)

ഇടവ :  വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ, ഇടവ പാറയിൽ അംഗനവാടി സെന്റർ നമ്പർ 48 നു വേണ്ടി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (5/4/2025 ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക്  വർക്കല എംഎൽഎ അഡ്വ: വി. ജോയ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിത സുന്ദരേശൻ അധ്യക്ഷയായിരിക്കും. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത.എസ്. ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ.ആർ,അസിസ്റ്റന്റ് എൻജിനീയർ അഞ്ചു. ആർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഫ്സൽ. പി.എൻ, സി ഡി പി ഓ  സ്മിത.കെ. എസ്, സി ഡി പി ഓ അഡീഷണൽ ജ്യോതിഷ് മതി. വി എന്നിവരും ജനപ്രതിനിധികളും സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!