സ്കൂട്ടറിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീകുമാർ തിയേറ്റർ മാനേജർ മരിച്ചു. തമ്പാനൂർ എസ്എസ് കോവിൽ റോഡ് ടിസി 81/1991 അനിൽ നിവാസിൽ ബി.പ്രദീപ് കുമാർ (69) ആണ് മരിച്ചത്.

സിറ്റി തിയേറ്റർ ഗ്രൂപ്പിനുകീഴിലുള്ള ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തിയേറ്ററുകളുടെ മാനേജരായിരുന്ന പ്രദീപ് കുമാർ തമ്പാനൂർ എൻഎസ്എസ് കരയോഗം സെക്രട്ടറി, കോൺഗ്രസ് പാളയം ബ്ലോക്ക് ട്രഷറർ, തമ്പാനൂർ അയ്യപ്പക്ഷേത്രം ഭരണസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

കഴിഞ്ഞ 16-നാണ് പ്രദീപ് കുമാറിന് അപകടം സംഭവിച്ചത്. എസ്എസ് കോവിൽ റോഡിലെ വീടിന് എതിർവശത്ത് സ്കൂട്ടർ ഒതുക്കിവെച്ച് റോഡ് മുറിച്ചുകടക്കവേ ഇതുവഴിവന്ന മറ്റൊരു സ്‌കൂട്ടർ ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സഞ്ചയനം സെപ്റ്റംബർ 26-ന് രാവിലെ 8.30-ന്.

സി.പി.ശ്രീകലയാണ് പ്രദീപ് കുമാറിന്റെ ഭാര്യ. മക്കൾ: അപർണ പി.എസ്. (അസി. പ്രൊഫസർ സാരാഭായ് എൻജിനിയറിങ് കോളേജ്), ഐശ്വര്യ പി.എസ്. (തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ ആർ.എസ്. (ഇൻഫോസിസ്), വിപിൻരാജ് (ദുബായ്).


















Leave a Reply