Advertisement

കൊല്ലം പുനലൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്: കൊല്ലപ്പെട്ടത് 39 കാരി ശാലിനി

കൊല്ലം പുനലൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്:

കൊല്ലം പുനലൂർ കലയനാട്.ചരുവിള വീട്ടിൽ ശാലിനി (39)ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിൽ.



ശാലിനിയെ കൊലപ്പെടുത്തിയതിൽ യുവാവിൻ്റെ ന്യായീകരണം, ഭാര്യയുടെ പേരിൽ യുവാവ് ആരോപിക്കുന്നത് നിരവധി ആരോപണങ്ങൾ👇

‘ഭാര്യയ്ക്ക് ആ‍ഡംബരമായി കഴിയണം. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നിയ പോലെ നടക്കണം. 2024 ല്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണം 86,000 രൂപയ്ക്കും പിന്നാലെ ശേഷിച്ച ആഭരണങ്ങള്‍ 20,000 രൂപയ്ക്കും പണയം വച്ചു. പണം എന്തു ചെയ്തെന്ന് എനിക്കറിയില്ല. വിശ്വസിച്ച് കൂടെ നിര്‍ത്തിയിട്ട് വിശ്വാസവഞ്ചന കാണിക്കുന്ന ഇത്തരക്കാരോട് ക്ഷമിക്കാന്‍ പറ്റില്ല. ഒരുപാടുപേര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നുണ്ട്. നാട്ടുകാര്‍ എന്നെക്കണ്ട് ചിരിക്കുകയാണ്.’’ എന്ന് ഭർത്താവ് ആരോപിച്ച് ആണ്‌ ഫേസ്ബുക്ക് ലൈവിൽ വന്നത്. ഭർത്താവ് ഐസക്കിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!