1 min read

യുഡി.എഫ് സർക്കാരുണ്ടാക്കും കേരളം മാറും: ഡോ.ശശി തരൂർ. വർക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

വർക്കല:തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യു.ഡി.എഫ് അധികാരത്തിലെത്തി സർക്കാരുണ്ടാക്കുമെന്നും കേരളം മാറുമെന്നും ഡോ.ശശി തരൂർ എം.പി.

വർക്കല നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്ത് വർഷത്തെ ഭരണം കൊണ്ട് കേരളത്തെ എൽ.ഡി.എഫ് നശിപ്പിച്ചു.
ഇത് മാറ്റത്തിന്റെ സമയമാണ്. എൽ.ഡി.എഫിനെ മാറ്റൻ ജനം ആഗ്രഹിക്കുന്നുണ്ട്. അതിന് യു.ഡി.എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം. ജനം ഒപ്പമുണ്ട്.

കേരള മോഡലിനെക്കുറിച്ച് ഞാൻ ലോക വേദികളിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ ഇന്നത്തെ കേരളം കടത്തിന്റെ മോഡലാണ്.നമ്മുടെ സാമ്പത്തിക സ്ഥിതി അപ്പാടെ തകർന്നും. എന്തിനുമേതിനും കടമെടുക്കേണ്ട അവസ്ഥയാണ്. ഇത് പരിഹരിക്കാൻ യു.ഡി.എഫിന് കഴിയും. അതിനുള്ള മികച്ച പ്രവർത്തനം നടത്തും.

കേരളത്തിന്റെ ഭാവിക്കുവേണ്ടി സംസാരിക്കാനും പ്രയത്നിക്കാനും നമുക്ക് സാധിക്കണം. എന്നാൽ
എൽ.ഡി.എഫ് ഇന്നലെകളെക്കുറിച്ചാണ് സംസാരിക്കുന്നത്. അവർക്ക് ഭാവിയെക്കുറിച്ച് ചിന്തയില്ല. നാളെയെക്കുറിച്ച് ഒരു പദ്ധതിയുമില്ല.യു.ഡി.എഫ് ആകട്ടെ കേരളത്തിന്റെ നാളെയെക്കുറിച്ചാണ് സംസാരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെയും ജനതയുടെയും പ്രത്യേകിച്ചും യുവതയുടെ മെച്ചപ്പെട്ട ഭാവിക്കായി ചിന്തിക്കുന്നുണ്ട്. അതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കും. അതൊക്കെ പ്രകടന പത്രിയിലൂടെ നിങ്ങൾക്ക് മുന്നിലെത്തും. കേരളത്തെ രാജ്യത്തിന് മോഡലാക്കാവുന്ന വിധം പുതുക്കിയെടുക്കും. അതിനായി യു.ഡി.എഫ് അധികാരത്തിൽ വരണമെന്നും തരൂർ പറഞ്ഞു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബി.ധധപാലൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ആനന്ദ്, എം.ജൊസഫ് പെരേര,ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം.ബഷീർ,
സ്ഥാനാർത്ഥി വർക്കല കഹാർ,അഡ്വ.കൃഷ്ണകുമാർ,കെ.പി.സി.സി സെക്രട്ടറി ആറ്റിപ്ര അനിൽ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന
എന്നിവർ സംസാരിച്ചു.

കൺവെൻഷന് ശേഷം നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം വർക്കല കഹാർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!