
പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു


ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേയ്ക്കുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. അതത് നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലാണ് സാമഗ്രികളുടെ വിതരണം നടന്നത്.


പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് വിതരണ കേന്ദ്രങ്ങളിൽ എത്തി പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയത്.

തുടർന്ന് റൂട്ട് ഓഫീസറുടെ സഹായത്തോടെ അവരവർക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ സാമഗ്രികൾ എത്തിച്ചു.


വട്ടിയൂർക്കാവ്- 209, ആറ്റിങ്ങൽ- 213, അരുവിക്കര- 237, കാട്ടാക്കട-222, വാമനപുരം-231, തിരുവനന്തപുരം-230, കോവളം-269, വർക്കല-202, കഴക്കൂട്ടം-216, നേമം-209, ചിറയിന്‍കീഴ്-212, നെടുമങ്ങാട്-252, പാറശ്ശാല-257, നെയ്യാറ്റിൻകര-214 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം. ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.


ഇന്ന് (ഏപ്രിൽ 8) ഉച്ചയ്ക്ക് 2 മണിയോടു കൂടി എല്ലാ നിയോജക മണ്ഡലങ്ങളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തീകരിച്ചു. ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്.




















Leave a Reply