

വർക്കലയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരണം; മരിച്ചത് ഹോട്ടൽ ജീവനക്കാരനായ യുവാവ്
വർക്കല: വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ജാർഖണ്ഡ് സ്വദേശി സുനിൽ മേത്തോ ആണ് മരണപ്പെട്ടത്. ആലംകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് ഇദ്ദേഹം.

ഇന്ന് അവധി ദിവസമായതിനാൽ സുഹൃത്തുക്കളോടൊപ്പം വർക്കല ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു സുനിൽ. ഇതിനിടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കുളിക്കുന്നതിനിടെ സുനിൽ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു.

വർക്കല പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നിലവിൽ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

















Leave a Reply