തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ അവലോകനം നടത്തി

കർക്കിടകവാവ് : രാജീവ് ചന്ദ്രശേഖർ MLA അവലോകനം നടത്തി

തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ അവലോകനം നടത്തി. യോഗത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷ്, റവന്യു ഉദ്യോഗസ്ഥർ,
വിവിധ സർക്കാർ വകുപ്പു പ്രതിനിധികൾ, ബന്ധപ്പെട്ട മേഖലയിലെ നഗരസഭാ പ്രതിനിധികൾ , രാഷ്ട്രീയ- സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത അവലോകന യൊഗത്തിൽ വിശ്വാസികൾക്ക് പരിഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ ചടങ്ങുകൾ നടക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്ന് MLA നിർദ്ദേശിച്ചു.

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവിൻ്റെ വികസനവുമായി സ്ഥലത്തെ വിവിധ സംഘടനാ പ്രതിധികളിൽ നിന്ന് MLA യുടെ നേതൃത്വത്തിൽ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷമാണ് അവലോകന യോഗം അവസാനിച്ചത്.

