പൾസ് പോളിയോ ഇമ്യൂണൈസേഷൻ ദിനത്തിൽ വർക്കല-ശിവഗിരി റെയിൽവേസ്റ്റേഷനിൽ പോളിയോ നിർമാർജന തീവ്രയജ്ഞത്തിന്റെ ഭാഗമായി തുള്ളിമരുന്ന് നൽകി.
1 min read

പൾസ് പോളിയോ ഇമ്യൂണൈസേഷൻ ദിനത്തിൽ വർക്കല-ശിവഗിരി റെയിൽവേസ്റ്റേഷനിൽ പോളിയോ നിർമാർജന തീവ്രയജ്ഞത്തിന്റെ ഭാഗമായി തുള്ളിമരുന്ന് നൽകി.

വർക്കല: രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ ദിനമായ 2026 ജൂൺ 28 ഞായറാഴ്ച വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ പൾസ് പോളിയോ വാക്സിനേഷൻ നടത്തി. പൾസ് പോളിയോ ബൂത്ത് ഒരുക്കിയാണ് അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയത്.

വാർഡ് കൗൺസിലർ ശ്രീമതി എസ് . പ്രേംകുമാരി ആദിത്യ വരുൺ ദമ്പതികളുടെ മകൻ അൻവിത്തിന് തുള്ളി മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു.

റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ, റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ ശിഹാർ, അനിൽ, എം. ജയൻ ആശാവർക്കർമാരായ സുമം, സിന്ധു എന്നിവർ പങ്കെടുത്തു. അനേകം കുട്ടികൾക്ക് തുള്ളി മരുന്ന് നൽകുകയും,കൂടാതെ ദീർഘദൂര ട്രെയിനുകളിൽ കുടുംബസമേതം വന്നിറങ്ങിയ യാത്രക്കാരുടെ കുട്ടികൾക്കും വാക്സിനേഷൻ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!