
ദീർഘകാലം കേരള കൗമുദിയുടെ കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) അന്തരിച്ചു

കടയ്ക്കാവൂർ: ദീർഘകാലം കേരള കൗമുദിയുടെ കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) അന്തരിച്ചു. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയാണ്. വാർദ്ധക്യസഹജമായ അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. അതിന് തൊട്ടുമുമ്പ് വരെയും വാർത്താ പ്രവർത്തനത്തിൽ സജീവമായിരുന്നു.

പ്രായപൂർത്തിയായ കാലം മുതൽ കേരള കൗമുദിയുടെ പത്രഏജൻസിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. വാർത്തകളും പരസ്യങ്ങളും ശ്രദ്ധേയമായി പത്രത്തിലെത്തിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. കഴിഞ്ഞ ഇരുപത് വർഷത്തോളമായി കേരള കൗമുദി കടയ്ക്കാവൂർ ബ്യൂറോ ഓഫീസുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു.

ഇതിനൊപ്പം കുമാരനാശാൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങളിലും വിവിധ സാംസ്കാരിക സംഘടനകളുടെ പരിപാടികളിലും സജീവമായി സഹകരിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം സൗഹൃദസമ്പന്നനായ മാധ്യമപ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

















Leave a Reply