Advertisement

വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ VWMC പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; പ്രഥമ മാധ്യമ മിത്ര പുരസ്‌കാരം കാലടി ബാലചന്ദ്രന്

തിരുവനന്തപുരം: വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ (VWMC) സംഘടിപ്പിച്ച സിദ്ധാർഥ് മെമ്മോറിയൽ പുരസ്‌കാരം, പ്രഥമ മാധ്യമ മിത്ര പുരസ്‌കാരം, VWMC എസ്.എസ്.എൽ.സി മെറിറ്റ് അവാർഡുകൾ എന്നിവയുടെ വിതരണച്ചടങ്ങ് തിരുവനന്തപുരം കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു.

തിരുവനന്തപുരം കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ജി. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിൽ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പുരസ്‌കാര സമർപ്പണം നിർവഹിച്ചു.

പ്രഥമ മാധ്യമ മിത്ര പുരസ്‌കാരം മാധ്യമപ്രവർത്തകനായ കാലടി ബാലചന്ദ്രന് മന്ത്രി ബിന്ദു കൃഷ്ണ സമ്മാനിച്ചു.

വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരിക്കെ മരണപ്പെട്ട സിദ്ധാർഥിന്റെ സ്മരണാർത്ഥം VWMC ഏർപ്പെടുത്തിയ സിദ്ധാർഥ് മെമ്മോറിയൽ പുരസ്‌കാരം, എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് നൽകുന്നതാണ്.

ഇത്തവണത്തെ പുരസ്‌കാരം തിരുവനന്തപുരം കാലടി ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനി കാർത്തിക പി. എസ്. ഏറ്റുവാങ്ങി.

ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്ന പുരസ്‌കാരം മന്ത്രി ബിന്ദു കൃഷ്ണയും സിദ്ധാർഥിന്റെ മാതാവും ചേർന്നാണ് സമ്മാനിച്ചത്.

VWMCയുടെ എസ്.എസ്.എൽ.സി മെറിറ്റ് അവാർഡുകൾ അതുൽ കൃഷ്ണ കെ. എം., ഗോകുൽ രാജ് ആർ, നജിയ ജുനൈദ് എന്നിവർക്ക് വിതരണം ചെയ്തു.

VWMC ഗ്ലോബൽ പ്രസിഡന്റ് ആർ. സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.

തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും VWMC അംഗവുമായ അഡ്വ. വി. ജി ഗിരികുമാർ, കൗൺസിലർ ആർ. ഹരികുമാർ, ഗാന്ധിദർശൻ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമ്പറ നാരായണൻ, VWMC ഗ്ലോബൽ രക്ഷാധികാരി അഡ്വ. ജി രാമൻ നായർ, VWMC ട്രഷറർ അധീഷ് നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് ആശാലത, പിടിഎ പ്രസിഡന്റ്‌ രഞ്ജിത്ത് കാലടി എന്നിവരടക്കം സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള മലയാളികളെ ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു കുടക്കീഴിൽ കല, കായികം, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം തുടങ്ങി വിവിധ മേഖലകളിൽ പ്രവാസി-നിവാസി വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന ഏക സംഘടനയാണ് വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ (VWMC).

അടുത്ത വർഷം മുതൽ സിദ്ധാർഥ് മെമ്മോറിയൽ പുരസ്‌കാരം സർവ്വകലാശാല തലത്തിലും നൽകുന്നതാണെന്നും,
സത്യവും നീതിയും സുതാര്യതയും മുറുകെപ്പിടിച്ചാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഫൗണ്ടറും ചെയർപേഴ്സനുമായ അജിത ജെ പിള്ള പറഞ്ഞു.

ധനീഷ് ശശിധരൻ
മീഡിയ ഇൻ ചാർജ്
VWMC GLOBAL

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!