വർക്കല: രാഹുൽ ഗാന്ധിയെ ഡൽഹിയിൽ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വർക്കല ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വർക്കല മൈതാനത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ യുഡിഎഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ, ഡിസിസി ജനറൽ സെക്രട്ടറി കെ. രഘുനാഥൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജി, ഡിസിസി അംഗങ്ങളായ എ. കെ. ആസാദ്, അഡ്വ. എ. അസിം ഹുസൈൻ, ഷാലിബ് വെട്ടൂർ, എം. എം. ഹസ്സൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

















Leave a Reply