Advertisement

സർവെ ഭൂരേഖാ വകുപ്പിനെ നവീകരിക്കും – റവന്യൂ മന്ത്രി

സർവെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോടനുബസിച്ച് സംഘടിപ്പിക്കപ്പെട്ട സർവെ വകുപ്പിലെ ആധുനിക വത്ക്കരണവും വികസന കേരളത്തിൻ്റെ ഭൂഭരണ കാഴ്ചപ്പാടും എന്ന വിഷയത്തിൽ നടന്ന സെമിനാർ ബഹു: റവന്യൂ വകുപ്പ് മന്ത്രി ശ്രീ.എ.പി.അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.വകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് വകുപ്പിനെ കാലോചിതമായി പരിഷ്ക്കരിക്കുമെന്ന് എ.പി അനിൽ കുമാർ അഭിപ്രായപ്പെട്ടു.

മുൻ കൃഷി വകുപ്പ് മന്ത്രി ജല്ലക്കര രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി. SFSA സംസ്ഥാന പ്രസിഡൻ്റ് സി.സുധാകരൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ SFSA ജനറൽ സെക്രട്ടറി സജീബ് കുമാർ ജി സ്വാഗതം ആശംസിക്കുകയും, സർവെ ഡയറക്ടർ അരുൺ കുമാർ ഒ.എ ഐ.എ.എസ്, സർവെ അഡീഷണൽ ഡയറക്ടർ എസ്സ.തീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പി.ആർ.പുഷ്പ, ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.സജീവ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ്.സുഗൈത കുമാരി, ജോയിൻ്റ് കൗൺസിൽ വൈസ് ചെയർമാൻ ആർ.രമേഷ്, സംസ്ഥാന സെക്രട്ടറി വി.കെ.മധു, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.അജയകുമാർ, എസ്.ഒ.റ്റി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എം.മനോജ്, എസ്.എഫ്.എസ്.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.മനോജ് കുമാർ, SFSA സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സബ്ജിത്ത് പി.വി, സന്തോഷ് കെ.വിജയൻ, ഉണ്ണികൃഷ്ണൻ പട്ടരുതൊടി, സജീവ്.ജി, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡൻ്റ് ശ്രീലേഖ.KV. എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. SFSA സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.ഷമീർ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!